ad
Deshabhimani

print edition ജിഡിപി വളര്‍ച്ച 6.5 ശതമാനമായി തുടരുമെന്ന് റേറ്റിങ്‌സ്‌

keralam gdp
വെബ് ഡെസ്ക്

Published on Nov 25, 2025, 02:00 AM | 1 min read


ന്യൂഡൽഹി

നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന്‌ എസ്‌ ആൻഡ്‌ പി ഗ്ലോബൽ റേറ്റിങ്‌സ്‌. കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഡിപി വളർച്ചയായ 6.5 ശതമാനം മാറ്റമില്ലാതെ തുടരുമെന്നാണ്‌ പ്രവചനം. 2026–27ൽ 6.7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.


ജിഎസ്‌ടി നിരക്കുകളിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും നാണ്യനയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളുമാണ്‌ ജിഡിപി വളർച്ച തൽസ്ഥിതിയിൽ തുടരുമെന്ന്‌ എസ്‌ ആൻഡ്‌ പി കണക്കാക്കാൻ കാരണം. എന്നാൽ യുഎസുമായുള്ള വ്യാപാരബന്ധം ജിഡിപി നിർണയിക്കുന്നതിൽ സുപ്രധാന ഘടകമാകും. കരാറിലെത്താനായാൽ അനിശ്ചിതത്വം കുറയ്‌ക്കാമെന്നും കയറ്റുമതി മേഖലയ്‌ക്ക്‌ ആശ്വാസവുമാകുമെന്നും എസ്‌ ആൻഡ്‌ പി പറയുന്നു. നടപ്പുവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.8 ശതമാനമായിരിക്കുമെന്നാണ്‌ ആർബിഐയുടെ പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home