ad
Deshabhimani

print edition കൂപ്പുകുത്തി രൂപ ; ഒരു ഡോളര്‍ കിട്ടാന്‍ 90.33 രൂപ

trump modi deal and indian economy
വെബ് ഡെസ്ക്

Published on Dec 12, 2025, 12:34 AM | 1 min read


കൊച്ചി

ഡോളറിനെതിരെ എക്കാലത്തെയും താഴ്‌ന്ന നിരക്കിൽ രൂപ. വ്യാഴാഴ്‌ച 39 പൈസ ഇടിഞ്ഞ്‌ 90.33 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഡോളര്‍ കിട്ടാന്‍ 90.33 രൂപ വേണം. ബുധനാഴ്‌ച 89.94 രൂപ മതിയായിരുന്നു.


ഇന്ത്യ-– യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും കേന്ദ്രം പുറത്തുവിടുന്ന സാമ്പത്തിക വളര്‍ച്ചാകണക്കുകള്‍ സത്യസന്ധമല്ലെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ചൊവ്വാഴ്‌ച 3760.08 കോടിയുടെയും ബുധനാഴ്‌ച 1651.06 കോടിയുടെയും നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്.


രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിച്ചെലവും വ്യാപാരകമ്മിയും വിലക്കയറ്റവും വര്‍ധിപ്പിക്കും. വിദേശ വിദ്യാഭ്യാസത്തിന്റെയും വിദേശയാത്രയുടെയും ചെലവേറും. രൂപയുടെ മൂല്യം വൈകാതെ 91ലേക്ക് താഴ്‌ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home