Deshabhimani

ഇന്ത്യ - കാനഡ വ്യാപാര ചർച്ച; അഞ്ചാം ഘട്ടത്തിന് ഇന്ന് തുടക്കം

india canada.png
വെബ് ഡെസ്ക്

Published on Oct 05, 2026, 08:17 AM | 1 min read

ന്യൂഡൽഹി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ഇന്ത്യ - കാനഡ അഞ്ചാം ഘട്ട ചർച്ചയ്ക്ക് ഇന്ന് ഒട്ടാവയിൽ തുടക്കം. ഈ വർഷം അവസാനത്തോടെ വ്യാപാര കരാർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 9 വരെ നീളുന്ന ചർച്ച ആരംഭിക്കുന്നത്.


നാലാം ഘട്ട ചർച്ചകൾ സെപ്തംബർ 18ന് ന്യൂഡൽഹിയിൽ നടന്നിരുന്നു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയനുസരിച്ച്, ഡിസംബറോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കും.

ഉഭയകക്ഷി ചർച്ചകൾ വേ​ഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കാനഡയുടെ വ്യാപാര മന്ത്രി മനിന്ദർ സിദ്ധു 300 അംഗ ബിസിനസ് സംഘത്തോടൊപ്പം ഈ മാസം അവസാനം ഡൽഹി സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.


കഴിഞ്ഞ സാമ്പത്തിക വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 8.23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 4.67 ബില്യൺ ഡോളറായി ഉയർന്നപ്പോൾ കാനഡയിൽ നിന്നുള്ള ഇറക്കുമതി 3.28 ബില്യാൺ ഡോളറായി കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home