ad
Deshabhimani

ഇന്ത്യ കാനഡ ബന്ധം മെച്ചപ്പെടുത്താൻ ശ്രമം

india canada relation
വെബ് ഡെസ്ക്

Published on May 27, 2025, 04:21 AM | 1 min read


ന്യൂഡൽഹി

നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡയുടെ പുതിയ വിദേശ മന്ത്രിയും ഇന്ത്യന്‍ വംശജയുമായ അനിത ആനന്ദുമായി വിദേശ മന്ത്രി എസ്‌ ജയ്‌ശങ്കർ ഫോണിൽ സംസാരിച്ചു. ഇന്ത്യ– കാനഡ ബന്ധത്തിന്റെ സാധ്യതകൾ ചർച്ച ചെയ്‌തെന്നും പുതിയ സർക്കാരിന്‌ ആശംസ നേർന്നുവെന്നും ജയ്‌ശങ്കർ അറിയിച്ചു.


സാമ്പത്തികസഹകരണവും പരസ്‌പരബന്ധവും കൂടുതൽ മെച്ചമാക്കുന്നതിനുമായി നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന്‌ അനിത ആനന്ദും പ്രതികരിച്ചു.

കാനഡയിൽ കഴിഞ്ഞ മാസം ലിബറൽ പാർടി നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടതോടെയാണ്‌ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ സാഹചര്യമൊരുങ്ങിയത്‌. പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ ഭീകരൻ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക്‌ പങ്കുണ്ടെന്ന്‌ ആരോപിച്ചതോടെയാണ്‌ ബന്ധം തകർന്നത്‌. ട്രൂഡോ സർക്കാർ വീണതോടെ ഇരുരാജ്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥൻ ബന്ധം പുനഃസ്ഥാപിച്ചിരുന്നു. തുടർന്നാണ്‌ വിദേശമന്ത്രിമാരുടെ സംഭാഷണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home