ad
Deshabhimani

രാജ്യം വലിയ അപകടത്തിൽ; ഇനി പ്രക്ഷോഭം തെരുവിലായിരിക്കണം: ഇന്ത്യാ കൂട്ടായ്മ

Dr John Brittas
വെബ് ഡെസ്ക്

Published on Jun 08, 2026, 05:25 PM | 1 min read

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കോൺ​ഗ്രസ് കൂടുതൽ ഉത്തരവാദിത്തത്തോടുകൂടിയ സമീപനം സ്വീകരിക്കണമെന്ന് ജോൺബ്രിട്ടാസ് എംപി. ഡിഎംകെയെ ഇന്ത്യ മുന്നണിയിൽ‌ നിന്നും ആട്ടിപ്പായിക്കുന്നതിന് കാരണമായ കോണ‍​ഗ്രസിന്റെ തമിഴ്നാട്ടിലെ സമീപനം ഒട്ടും ശരിയായില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. യോ​ഗത്തിന്റെ അവസാനം രാഹുൽ ​ഗാന്ധി പറഞ്ഞ കാര്യങ്ങൾ സ്വാഗതാർഹമാണ്. പാർലമെന്റിനകത്തും പുറത്തും ഇന്ത്യ മുന്നണിയുടെ യോ​ഗം നടക്കണമെന്ന അഭിപ്രായം ഉയർന്നുവന്നതായും ബ്രിട്ടാസ് പറഞ്ഞു. ഇന്ത്യ മുന്നണി യോ​ഗത്തിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


ഇനി തെരുവിലായിരിക്കണം പ്രക്ഷോഭമെന്ന തീരുമാനം എല്ലാവരും ഒരുപോലെ കെെക്കോണ്ടു.രാജ്യം വലിയ അപകടത്തിലാണ്. ബിജെപി- ആർഎസ്എസ് പ്രതിരോധത്തുിന് ഇന്ത്യ കൂട്ടായ്മ സംയുക്തമായി തെരുവിലിറങ്ങി പ്രതിരോധിക്കണം. വല്ലപ്പോഴുമല്ല, നിരന്തരം യോ​ഗം നടത്തണം. ഇന്ത്യ കൂട്ടായ്മ സ്ഥാപിതമായിട്ട് മൂന്ന് വർഷമാകുന്നു. ആത്മപരിശോധന നടത്തണം. അല്ലെങ്കിൽ മുഴുവൻ സ്ഥാപനവും റാഞ്ചാൻ കേന്ദ്രത്തിനാകും.


ഭരണപക്ഷത്ത് മാത്രമല്ല പ്രതിപക്ഷത്തെ പോലും ഭിന്നിപ്പിച്ച് കൂടെ കൂട്ടുന്ന പരിപാടിയുണ്ട് സർക്കാരിന് . ഓരോ സംസ്ഥാനത്തും പ്രാമുഖ്യമുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് പ്രാധാന്യം നൽകാൻ കോൺ​ഗ്രസ് തയ്യാറാകണമെന്ന അഭിപ്രായമുണ്ടായതായും ബ്രിട്ടാസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home