Deshabhimani

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് ​ഗ്യാനേഷ് കുമാറിനെ നീക്കണം: സുപ്രീം കോടതിയിൽ ഹർജി

Supreme Court
വെബ് ഡെസ്ക്

Published on Oct 12, 2026, 05:50 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ കൂട്ടുനിന്ന ​ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീം കോടതിയിൽ ഹർജി നൽകി. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി. ഇന്ത്യ കൂട്ടായ്മയെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, അഖിലേഷ് യാദവ് എം പി, തേജസ്വി യാദവ് എം പി, സൗ​ഗത റോയ് എം പി, സുപ്രിയ സുലേ എം പി, സഞ്ജയ് റാവത്ത്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ, മമതാ ബാനർജി, ഇ ടി മുഹമ്മദ് ബഷീർ എം പി തുടങ്ങിയവരുടെ പേരിലാണ് ഹർജി. കോടതി സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് അഭിഭാഷകൻ മുഖേന ഹർജി ഫയൽ ചെയ്തത്.


അതേസമയം, ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യ കൂട്ടായ്‌മയുടെ സുപ്രീംകോടതി മാർച്ച്‌ പുരോ​ഗമിക്കുകയാണ്. ഗ്യാനേഷ്‌ കുമാറിനെതിരായി നടപടി വേണമെന്നും എസ്‌ഐആർ നടപടികൾ നിർത്തിവെച്ച്‌ യോഗ്യരായവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള മാർച്ച് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നുമാണ് ആരംഭിച്ചത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, കോൺഗ്രസ്‌ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുഴുവൻ പ്രതിപക്ഷ നേതാക്കളും മാർച്ചിൽ പങ്കാളികളായി. കേന്ദ്ര സേനയെയിറക്കി പ്രക്ഷോഭകരെ തടയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home