ad
Deshabhimani

അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോ​ഗിക പേരുകൾ നല്‍കി ഇന്ത്യ

arunachal
വെബ് ഡെസ്ക്

Published on Aug 08, 2026, 08:19 AM | 1 min read

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ 27 പ്രധാന സ്ഥലങ്ങൾക്കും ഭൂപ്രകൃതിക്കും ഔദ്യോ​ഗിക പേരുകൾ പ്രഖ്യാപിച്ച് ഇന്ത്യ. ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖക്ക് സമീപമുള്ള പ്രധാന സ്ഥലങ്ങളുടെ സ്റ്റാൻഡേർഡ് പേരുകളാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമീപവർഷങ്ങളിൽ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന ആവർത്തിച്ച് പുനർനാമകരണം ചെയ്തതിന്‍റെ ഭാഗമായാണ് നീക്കം.

പ്രദേശങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി സർവേ ഓഫ് ഇന്ത്യ ഈ സ്ഥലങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾ അസംബദ്ധമാണെന്നും ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ലോങ്ജു എന്ന അതിർത്തി ​ഗ്രാമവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്(1959 മുതല്‍ തര്‍ക്കത്തിലുള്‍പ്പെട്ട ഗ്രാമമാണിത്)

സർവേ ഓഫ് ഇന്ത്യയുടെ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശങ്ങളിൽ 21 ഭൂപ്രദേശങ്ങളും, 4 മലനിരകളിലെ ചുരങ്ങളും, ഒരു തടാകവും, ഒരു സ്മാരകവുമാണ് ഉള്ളത്. ലോങ്ജു, മാജ, ബിസ, ബാര കുന്ദുൻ, ഛോട്ടാ കുന്ദുൻ, ധൻ ബാരി, പ്രീത്‌നഗർ, ബുദ്ധമന്ദിർ, ജയറാംപൂർ, തെരിത്‌നഗർ, രാംനഗർ, ജസ്വന്ത് ഗഢ്, സാഗർ, പത്മ, ജ്യോതിനഗർ, വൈശാഖി, ഛോട്ടാ റോപുക്, ബാര റോപുക്, ശിവാജി നഗർ, സുൻപുര, കാംലങ് നഗർ എന്നിവയാണ് കര പ്രദേശങ്ങൾ. ഡിസോ ലാ, റിസ ലാ, പുകുർ ലാ, തഗ് ലാ എന്നീ ചുരങ്ങളും, ശംഭോ സരോവർ തടാകവും, ഷെർ-ഇ-താപ സ്മാരകവുമാണ് പട്ടികയിലെ മറ്റ് പ്രധാന ഭൂവിഭാഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home