print edition ഇന്ത്യ– ഇയു സ്വതന്ത്രവ്യാപാര കരാർ പ്രഖ്യാപനം 27ന്

ന്യൂഡൽഹി: ഇന്ത്യ– യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായതായ പ്രഖ്യാപനം ചൊവ്വാഴ്‌ചയുണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യാ– ഇയു ഉച്ചകോടിയിൽവച്ചാകും എഫ്‌ടിഎ ചർച്ചകളുടെ പൂർത്തീകരണം പ്രഖ്യാപിക്കുക. തുടർന്ന് ഇന്ത്യയും ഇയുവും കരാറിൽ ഒപ്പുവയ്‌ക്കുന്നതിന് ആവശ്യമായ നടപടികളിലേക്ക് കടക്കും. ഒരു വർഷത്തിനകം കരാർ നിലവിൽ വരുമെന്നാണ് സൂചന.
അമേരിക്ക ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇയുവുമായുള്ള എഫ്‌ടിഎ ചർച്ചകൾ ഇന്ത്യ വേഗത്തിലാക്കിയത്. 2024–25 സാമ്പത്തികവർഷത്തിൽ ഇന്ത്യ– ഇയു വ്യാപാരം 19000 കോടി യുഎസ് ഡോളറിന്റേതായിരുന്നു. 10600 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് ഇയുവിലേക്കുണ്ടായത്.










0 comments