ad
Deshabhimani

ആദായ നികുതി റിട്ടേണുകളിൽ മാറ്റം വരുത്താം

union budget
വെബ് ഡെസ്ക്

Published on Feb 01, 2026, 12:59 PM | 1 min read

ന്യൂഡൽഹി:കേന്ദ്ര ആദായനികുതി റിട്ടേൺ  സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇനി മുതൽ ഘട്ടങ്ങളായി നിശ്ചയിച്ചു നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.


നിശ്ചിത സമയപരിധി കഴിഞ്ഞും ആദായനികുതി റിട്ടേണുകളിൽ മാറ്റം വരുത്താൻ ഇനി സാധിക്കും.ഇതിനായി ചെറിയൊരു തുക അധികമായി നൽകേണ്ടി വരുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.


പുതിയ ആദായനികുതി നിയമം-2025അടുത്ത  ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.പുതിയ സ്ലാബുകൾ പ്രകാരം 4ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 24ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30ശതമാനമാണ് നികുതി.


വിദേശത്തുള്ള സ്ഥാവരമല്ലാത്ത ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് ആശ്വാസകരമായ പ്രഖ്യാപനവും ധനമന്ത്രി നടത്തി. വിദേശത്തുള്ള ആസ്തികളോ വരുമാനമോ വെളിപ്പെടുത്താത്തവർക്കായി ആറ് മാസത്തെ പ്രത്യേക 'വൺ-ടൈം' സ്കീം ധനമന്ത്രി പ്രഖ്യാപിച്ചു.


20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള ഇത്തരം വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർ അതിന് സന്നദ്ധമായാൽ മുൻകാല പ്രാബല്യത്തോടെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കി നൽകുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ 20 ലക്ഷം രൂപയിൽ താഴെ ആകെ മൂല്യമുള്ള വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് പിഴ ഈടാക്കുന്നില്ല. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷാനടപടികളിൽ നിന്നും സംരക്ഷണം നൽകാനുള്ള നിർദ്ദേശം.


അതേസമയം, വിദേശ ആസ്തി വരുമാനങ്ങള്‍ വെളിപ്പെടുത്താത്ത ഒരു കോടി രൂപ വരെയുള്ള വരുമാനത്തിന് 30 ശതമാനം പിഴ ഈടാക്കും. വരുമാനം കുറച്ചുകാണിക്കുന്നതായി തെളിഞ്ഞാല്‍ 100 ശതമാനം ആദായ നികുതി പിഴ ചുമത്തുമെന്നും ധനമന്ത്രി താക്കീത് നല്‍കി.


ബജറ്റ് പ്രസംഗം പൂർത്തിയായി. ഒന്നരമണിക്കൂർ നീണ്ടുനിന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമൻറ ബജറ്റ് പ്രസംഗം


നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വലിയ പരിഗണന ലഭിക്കുമെന്ന് പൊതുവെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുൻ നിശ്ചിത പദ്ധതികളുടെ ആവര്‍ത്തനത്തിൽ ഒതുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home