ad
Deshabhimani

1,500 കോടി നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായ വകുപ്പിന്‍റെ നോട്ടീസ്

meesho

മീഷോ ആപ്പ്

വെബ് ഡെസ്ക്

Published on Mar 07, 2026, 09:09 PM | 1 min read

ന്യൂഡല്‍ഹി: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2023-24 സാമ്പത്തിക വര്‍ഷത്തെ നികുതിയിനത്തില്‍ 1,500 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.


ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 143 (3), 156 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് കമ്പനി അറിയിച്ചു. ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകളോട് വിയോജിക്കുന്നുവെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

രണ്ടാം തവണയാണ് മീഷോ നികുതി കുരുക്കില്‍പ്പെടുന്നത്. 2022-23 വര്‍ഷത്തിലും സമാനമായ നികുതി പ്രശ്നം ഉയര്‍ന്നതായി മീഷോ അറിയിച്ചു. നിലവില്‍ ആ കേസ് കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്നത്തെ നോട്ടീസിന്‍റെ നടപടിക്രമങ്ങള്‍ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.


കമ്പനിയുടെ സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെട്ട് വരുന്ന അവസരത്തിലാണ് നികുതി നോട്ടീസ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 32% വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം 37.4 കോടിയായിരുന്നു മുന്‍വര്‍ഷത്തെ കമ്പനിയുടെ അറ്റനഷ്ടം. ഈ വര്‍ഷം അത് 491 കോടിയായി വര്‍ധിച്ചു. ഓര്‍ഡറുകളുടെ എണ്ണത്തില്‍ 36 ശതമാനവും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 34 ശതമാനവും വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home