ജിഎസ്‌ടി കൗൺസിൽ സെപ്‌തം. മൂന്നിനും നാലിനും
പുതിയ ആദായനികുതി നിയമം വിജ്‌ഞാപനം ചെയ്‌തു

ന്യൂഡൽഹി
വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കുവരെ കടന്നുകയറാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന പുതിയ ആദായനികുതി നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ നിയമമന്ത്രാലയമാണ് പുതിയ നിയമം വിജ്‌ഞാപനം ചെയ്‌തത്. 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
വിവാദ വ്യവസ്ഥകളുള്ള പുതിയ ആദായനികുതി ബിൽ ചർച്ച പോലും കൂടാതെയാണ് പാർലമെന്റ് പാസാക്കിയത്. സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡും മറ്റും ലഭ്യമല്ലെങ്കിൽ ബലമായി തുറക്കാനുള്ള അധികാരവും പുതിയ നിയമം ഉദ്യോഗസ്ഥർക്ക് നൽകുന്നു. പഴയ നിയമത്തിലെ വ്യവസ്ഥകൾ പുതിയ നിയമത്തിൽ പകുതിയായി കുറഞ്ഞിട്ടുണ്ട്. അസസ്‌മെന്റ് ഇയർ, പ്രീവിയസ് ഇയർ തുടങ്ങിയ പ്രയോഗങ്ങൾ പുതിയ നിയമത്തിലില്ല. പകരം ടാക്‌സ് ഇയർ എന്ന പ്രയോഗം മാത്രമാകും ഉണ്ടാവുക.
ജിഎസ്‌ടി കൗൺസിൽ സെപ്‌തം. മൂന്നിനും നാലിനും
ജിഎസ്‌ടി കൗൺസിൽ യോഗം സെപ്‌തംബർ മൂന്ന്, നാല് തീയതികളിൽ ഡൽഹിയിൽ ചേരുമെന്ന് ജിഎസ്ടി കൗൺസിൽ സെക്രട്ടറിയറ്റ് അറിയിച്ചു. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം, ഇൻഷുറൻസ് പോളിസികളുടെ നിരക്ക് ഒഴിവാക്കൽ, അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നികുതിശ്രേണി രണ്ടായി കുറയ്ക്കുന്നത് സംബന്ധിച്ചും കൗൺസിൽ ചർച്ച ചെയ്‌തേക്കും.









0 comments