print edition സെൻസസിൽ എൻപിആർ ചോദ്യങ്ങളും

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള ചോദ്യാവലിയിൽ പുതിയതായി ഉൾപ്പെടുത്തിയ 14 ചോദ്യങ്ങളിൽ പലതും 2019 ലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കുന്പോൾ വിവാദമായവ. അച്ഛന്റെയും അമ്മയുടെയും വിശദാംശങ്ങൾ, ആധാർ വിവരങ്ങൾ, മൊബൈൽ നമ്പർ, വോട്ടർ ഐഡി വിവരങ്ങൾ, ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ എന്നിവ 2019 ലെ എൻപിആർ ചോദ്യാവലിയിലുമുണ്ടായിരുന്നു.
2021 ൽ നടക്കേണ്ടിയിരുന്ന സെൻസസിനൊപ്പം എൻപിആർ കൂടി തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇതിനായി മാതൃകാ ചോദ്യാവലിയും തയ്യാറാക്കി. പൗരത്വ നിയമഭേദഗതി വന്നതോടെ എൻപിആറിനെതിരെ വലിയ പ്രതിഷേധമുയർന്നു. പൗരൻമാരുടെ ദേശീയ രജിസ്റ്റർ (എൻആർസി) തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് എൻപിആർ എന്ന വിമർശനമാണ് ഉയർന്നത്.
പ്രതിപക്ഷ പാർടികൾ കൂട്ടായി എതിർക്കുകയും പ്രതിഷേധം ഉയരുകയും ചെയ്‌തതോടെ എൻപിആറിൽ നിന്ന് സർക്കാർ തൽക്കാലത്തേക്ക് പിൻവാങ്ങി. ഇപ്പോൾ സെൻസസ് ചോദ്യാവലിയിൽ എൻപിആർ ചോദ്യങ്ങൾ എന്തിന് ഉൾപ്പെടുത്തിയെന്നത് ദുരൂഹമാണ്. പഴയ എൻആർസി നീക്കം സർക്കാർ വീണ്ടും സജീവമാക്കുമോയെന്ന ആശങ്കയും ശക്തം.










0 comments