ad
Deshabhimani

print edition തിരുപ്പറംകുണ്ഡ്രം ദീപം തെളിക്കൽ ; ജഡ്‌ജിക്കെതിരായി ഇംപീച്ച്‌മെന്റ്‌ നീക്കം

impeachment motion against justice g r swaminathan
വെബ് ഡെസ്ക്

Published on Dec 09, 2025, 03:45 AM | 1 min read

ന്യൂഡൽഹി

തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രം ക്ഷേത്രത്തിലെ തർക്കപ്രദേശത്ത്‌ ദീപം തെളിയിക്കാൻ അനുമതി നൽകി വർഗീയധ്രുവീകരണം സൃഷ്ടിച്ച മദ്രാസ്‌ ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്‌റ്റിസ്‌ ജി ആർ സ്വാമിനാഥനെതിരായി ഇംപീച്ച്‌മെന്റ്‌ നടപടികൾക്ക്‌ തുടക്കമിടുമെന്ന്‌ സിപിഐ എം ലോക്‌സഭാംഗം സു വെങ്കടേശൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇന്ത്യ കൂട്ടായ്‌മയിലെ എംപിമാരാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടികളിലേക്ക്‌ നീങ്ങുന്നത്‌.


എംപിമാരുടെ ഒപ്പുകൾ ശേഖരിച്ച്‌ വരികയാണ്‌. അടുത്ത ദിവസം തന്നെ നോട്ടീസ്‌ സമർപ്പിക്കും– സു വെങ്കടേശൻ പറഞ്ഞു.


ഹൈക്കോടതി ജഡ്‌ജിക്കെതിരായ ഇംപീച്ച്‌മെന്റ്‌ നടപടിക്ക്‌ ലോക്‌സഭയിലെ 100 എംപിമാരുടെയോ രാജ്യസഭയിലെ 50 എംപിമാരുടെയോ ഒപ്പാണ്‌ വേണ്ടത്‌. ഇംപീച്ച്‌മെന്റ്‌ നോട്ടീസ്‌ അംഗീകരിച്ചാൽ മൂന്നംഗ സമിതി വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും. ഇതിന്‌ ശേഷം മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ്‌ പ്രമേയം ഇരുസഭകളും അംഗീകരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home