print edition ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം

യുപി പ്രയാഗ്‍രാജില്‍ ഉഷ്‍ണക്കാറ്റില്‍നിന്ന് രക്ഷനേടാൻ മുഖംമറച്ച് നീങ്ങുന്ന യുവതി ഫോട്ടോ: പിടിഐ
ന്യൂഡൽഹി: ഡൽഹിയിലടക്കം ഉത്തരേന്ത്യയാകെ ഉഷ്‌ണതരംഗത്തിന്റെ പിടിയിലമർന്നു. ഡൽഹിയിൽ കൂടിയ താപനില തിങ്കളാഴ്‌ച 45 ഡിഗ്രിയിൽ എത്തി. നാഗ്‌പുരിൽ 46 ഡിഗ്രി രേഖപ്പെടുത്തി. യുപിയിലും രാജസ്ഥാനിലും ചിലയിടങ്ങളിൽ 48ലെത്തി. വരും ദിവസങ്ങളിലും ഉഷ്‌ണതരംഗം ഉത്തരേന്ത്യയിൽ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് ഉഷ്‌ണതരംഗ സാഹചര്യമുള്ളത്. പകൽ താപനില 40 ഡിഗ്രി കടക്കുമ്പോഴാണ് കാലാവസ്ഥാ വകുപ്പ് ഉഷ്‌ണതരംഗമായി പരിഗണിക്കുന്നത്.
കാറ്റിന്റെയും മഴമേഘങ്ങളുടെയും അസാന്നിധ്യമാണ് ഭൂമിയുടെ ഉപരിതലത്തെ പകൽനേരം ചുട്ട്‌പൊള്ളിക്കുന്നത്. പകൽ 12 മണിക്ക് ശേഷം നേരിട്ട് സൂര്യതാപമേൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
രാജസ്ഥാനിൽനിന്നും പാകിസ്ഥാനിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് വീശിയടിക്കുന്ന ചൂടുകാറ്റും ഉഷ്‌ണതരംഗത്തിന് കാരണമാണ്. ഒരാഴ്‌ചയോളം ഉഷ്‌ണതരംഗം നിലനിൽക്കാം.











0 comments