print edition ഇളയരാജയ്‌ക്ക് 50 ലക്ഷം നൽകി ഡൂഡ് കേസ് തീര്‍പ്പാക്കി

ചെന്നൈ
പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും ഡൂഡ് സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും തമ്മിലുള്ള പകർപ്പവകാശ ലംഘന കേസ് മദ്രാസ് ഹൈക്കോടതിയില്‍ ഒത്തുതീർപ്പായി. ഇളയരാജയ്‌ക്ക് നിര്‍മാണ കമ്പനി 50 ലക്ഷം രൂപ നൽകി.
നൂറു വർഷം, കറുത്ത മച്ചാൻ എന്നീ ഗാനങ്ങൾ ഡൂഡ് സിനിമയില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. രണ്ട് ഗാനങ്ങള്‍ ഉപയോഗിച്ചതിന് നഷ്‌ടപരിഹാരമായി പണം നല്‍കിയത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഇളയരാജ ഗാനങ്ങള്‍ ഒഴിവാക്കുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.










0 comments