print edition ഡൽഹി ഐഐടിയിലെ സമരം; യൂണിഫോമില്ലാതെ ക്യാമ്പസിൽ തമ്പടിച്ച് പൊലീസ്

ന്യൂഡൽഹി: ഐഐടി ഡൽഹി കാമ്പസിലും പരിസരത്തും നിരീക്ഷണം കടുപ്പിച്ച് ഡൽഹി പൊലീസ്. എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥി -ഋഷികേശ് കുമാ(31)റിന്റെ ആത്മഹത്യയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
യൂണിഫോമില്ലാതെ കാമ്പസിൽ തമ്പടിച്ച പൊലീസ് പ്രതിഷേധിക്കുന്നവരുടെ ചിത്രങ്ങൾ എടുക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു. സമരം അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊലീസ് നിരീക്ഷണം. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുനേരെ അച്ചടക്ക നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഐഐടി ഡയറക്ടർ രംഗൻ ബാനർജി അറിയിച്ചിരുന്നു.
ഋഷികേശിന്റെ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകണം, മരണത്തിന് ഉത്തരവാദികളായ ഐഐടി ജീവനക്കാർക്കെതിരെ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ നിലവിൽ ഉന്നയിക്കുന്നത്. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്‌ജിയെ അധ്യക്ഷനാക്കി സമിതി രൂപീകരിക്കണമെന്ന പ്രധാന ആവശ്യം പ്രതിഷേധം ശക്തമായപ്പോൾ അംഗീകരിച്ചിരുന്നു.









0 comments