ad
Deshabhimani

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.18%, പന്ത്രണ്ടാം ക്ലാസിൽ 99.13% വിജയം

cbse result
വെബ് ഡെസ്ക്

Published on Apr 30, 2026, 01:13 PM | 1 min read

ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഐസിഎസ്ഇയിൽ 99.18 ശതമാനവും ഐഎസ്‌സിയിൽ 99.13 ശതമാനവുമാണ് വിജയം. രണ്ട് പരീക്ഷകളിലും പെൺകുട്ടികളാണ് മികച്ച നേട്ടം കൈവരിച്ചത്.


കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഐഎസ്‌സിയിൽ (12-ാം ക്ലാസ്) പെൺകുട്ടികൾ 99.48 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.81 ആണ്. ഐസിഎസ്ഇ പരീക്ഷയിൽ (10-ാം ക്ലാസ്) 99.46 ശതമാനം പെൺകുട്ടികളും 98.93 ശതമാനം ആൺകുട്ടികളും വിജയിച്ചു.


ഇത്തവണ റാങ്ക് പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻനിരയിൽ എത്തിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകും. ഐസിഎസ്ഇ പരീക്ഷയിൽ 2,58,721 വിദ്യാർത്ഥികളും ഐഎസ്‌സി പരീക്ഷയിൽ 1,03,316 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.


വിദ്യാർത്ഥികൾക്ക് https://cisce.org എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഫലങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ളവർക്ക് മെയ് 1 മുതൽ മെയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.


പരീക്ഷാ ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി ജൂൺ, ജൂലൈ മാസങ്ങളിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്തുമെന്നും കൗൺസിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home