Deshabhimani

കവര്‍ച്ചക്ക് ശേഷം നിലത്ത് ഐ ലവ് യു എന്ന് എഴുതി; ഛത്തീസ്​ഗഡിലെ കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കവര്‍ന്നത് 73 സ്റ്റീല്‍ ടാപ്പുകൾ

chattisgarh

തകര്‍ന്ന പൈപ്പുകളുടെ ദൃശ്യം | image: NDTV

വെബ് ഡെസ്ക്

Published on May 17, 2026, 02:46 PM | 1 min read

സർ​ഗുജ : ഛത്തീസ്​ഗഡിലെ കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ഡസൻ കണക്കിന് സ്റ്റീൽ പൈപ്പുകൾ മോഷണം പോയതായി റിപ്പോർട്ട്. സർ​ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനിലാണ് സംഭവം.


ഏകദേശം 73 ടാപ്പുകൾ മോഷണം പോയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പാർട്ടി ഓഫീസിലെ ശൗചാലയങ്ങളിൽ തകർന്ന് കിടക്കുന്ന ബേസിനുകളുടെയും പൊട്ടിയ പൈപ്പുകളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷണത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരോ മയക്കുമരുന്ന് അടിമകളോ ആയ വ്യക്തികളാകാം എന്ന് ജില്ലാ കോൺ​ഗ്രസ് അധ്യക്ഷൻ ബാലകൃഷ്ണ പഥക് പറഞ്ഞു. മോഷണത്തിന് ശേഷം നിലത്തെ പൊടിയിൽ ഐ ലവ് യു എന്ന് എഴുതിയതിന് ശേഷമാണ് കള്ളന്മാർ സ്ഥലംവിട്ടത്.


രാജീവ് ഭവനിൽ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നതെന്നും തുടർച്ചയായുള്ള സംഭവത്തിൽ പൊലീസിന്റെ രീതി പരിശോധിക്കുമ്പോൾ ക്രമസമാധാനനില നഷ്ടപ്പെട്ട് പോയതായി തോന്നുന്നുവെന്നും ബാലകൃഷ്ണ പഥക് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home