ad
Deshabhimani

ഡിഎംകെ - എഐഎഡിഎംകെ സഖ്യത്തിന് ശ്രമിച്ചിട്ടില്ല, വിജയ്‍യുടെ നേട്ടത്തിൽ പൂർണസന്തോഷം: രജനീകാന്ത്

rajnikanth
വെബ് ഡെസ്ക്

Published on May 17, 2026, 11:59 AM | 1 min read

ചെന്നൈ : തമിഴ്നാട് നിയമ സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായ വിജയ്‍യെ അഭിനന്ദിച്ച് സൂപ്പർതാരം രജനീകാന്ത്. വിജയ് നേടിയത് വലിയ വിജയമാണെന്നും അത്ഭുതവും സന്തോഷവും തോന്നിയെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പോയസ് ​ഗാർജനിലെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് രജനീകാന്തിന്റെ പരാമർശം. ദ്രാവിഡ പാർടികളെയും ബിജെപിയെയും തോൽപ്പിച്ചാണ് വിജയ് കടന്നുവന്നത്. എൻടിആറും എംജിആറും നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ പ്രായത്തിൽ വിജയ് നേടിയതെന്നും വളരെ അത്ഭുതത്തോടെയാണ് വിജയ്‍യുടെ ജയത്തെ താൻ കണ്ടതെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിനായി വിജയ് നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രജനീകാന്ത് പറഞ്ഞു.


വിജയ്‍യുടെ ടിവികെ തമിഴ്നാട്ടിൽ വൻ വിജയം കൊയ്തതിനു പിന്നാലെ ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തിനായി രജനീകാന്ത് ഇടനില വഹിക്കുന്നു എന്ന രീതിക്ക് പ്രചാരണങ്ങൾ വ്യാപകമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം എം കെ സ്റ്റാലിനെ രജനീകാന്ത് വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്‍ക്കെതിരെ ഡിഎംകെ - എഐഎഡിഎംകെ സഖ്യത്തിന് രജനീകാന്ത് ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചാരണം ആരംഭിച്ചത്.


ഇതിനു പിന്നാലെയാണ് രജനീകാന്ത് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത്. സുഹൃത്തായ സ്റ്റാലിന്റെ തോൽവിയിൽ ദുഃഖം തോന്നിയതിനാലാണ് വീട്ടിലെത്തി സന്ദർശിച്ചതെന്നും താൻ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ലെന്നും രജനീകാന്ത് വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരുന്ന വഴിയിൽ ടിവികെയുടെ വിജയത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയാതിരുന്നതിലുള്ള വിശ​ദീകരണവും രജനീകാന്ത് നൽകി. വിജയ്‍യോട് രജനീകാന്തിനുള്ള ദേഷ്യത്തെത്തുടർന്നാണ് മറുപടി പറയാതിരുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണം. എന്നാൽ ചോദ്യം ചോദിച്ച വ്യക്തി മാധ്യമപ്രവർത്തകനാണെന്ന് മനസിലായില്ലെന്നും അതിനാലാണ് മറുപടി പറയാതിരുന്നതെന്നും രജനീകാന്ത് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home