ad
Deshabhimani

print edition എൽപിജി നൽകിയാൽ ഒരു മാസം ബിരിയാണി സൗജന്യം; പരസ്യവുമായി ഹോസുരിലെ ഹോട്ടൽ

Biriyani.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 02:28 AM | 1 min read

ചെന്നൈ: "ഒരു സിലിണ്ടർ എൽപിജി നൽകിയാൽ ഒരു മാസം ബിരിയാണി സൗജന്യം'. ബിരിയാണിക്ക് പ്രശസ്തമായ ഹൊസുരിലെ ഈറോഡ് അമ്മൈ മെസ് ആണ് എൽപിജി പ്രതിസന്ധി മറികടക്കാൻ ഇൻസ്റ്റഗ്രാമിലൂടെ ഇങ്ങനെ പരസ്യം നൽകിയത്. 300 രൂപയുടെ മട്ടൻ ബിരിയാണിയോ 190 രൂപയുടെ ചിക്കൻ ബിരിയാണിയോ കഴിക്കാമെന്നതായിരുന്നു ഓഫർ. 15 ദിവസത്തിനിടെ ആറുപേർ സിലിണ്ടറുമായി എത്തി.

"സൗജന്യ ബിരിയാണിക്കുവേണ്ടിയാണ് ആളുകൾ സിലിണ്ടർ കൊണ്ടുതന്നത് എന്ന് കരുതുന്നില്ലെന്ന് പർച്ചേസ് മാനേജർ എസ് അശോക് പറ‍ഞ്ഞു. സിലിണ്ടർ നൽകിയവർ ഒന്നോ രണ്ടോ ദിവസം മാത്രമേ ബിരിയാണി കഴിച്ചുള്ളു. ഒരുപാട് ആളുകൾക്ക് ഉപയോഗപ്രദമാകുമെന്ന് കരുതിയതുകൊണ്ടാകാം സിലിണ്ടർ നൽകിയതെന്നും അത് അവരുടെ നല്ലമനസാണ് കാണിക്കുന്നതെന്നും ' അശോക് പറ‍ഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home