തമിഴകത്ത് വിജയതരംഗം; എം കെ സ്റ്റാലിന് പരാജയം

എം കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് പരാജയം. സ്വന്തം തട്ടകമായ കൊളത്തൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി എസ് ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 134 സീറ്റുകളിൽ ലീഡ് നേടി
2021-ൽ എഴുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകി സ്റ്റാലിനെ നെഞ്ചിലേറ്റിയ കൊളത്തൂർ ഇത്തവണ കൈവിട്ടത് ഡിഎംകെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫലം പുറത്തുവന്നതോടെ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആവേശമൊഴിഞ്ഞു.
രാവിലെ ആഘോഷങ്ങൾക്കായി ഒരുക്കിയ പന്തലുകളും കസേരകളും പ്രവർത്തകർ തന്നെ നീക്കം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. നഗരമേഖലകളിൽ യുവതലമുറയുടെയും സാധാരണക്കാരുടെയും വോട്ടുകൾ വലിയ തോതിൽ സമാഹരിക്കാൻ വിജയ്‌യുടെ പാർട്ടിക്ക് കഴിഞ്ഞു. ഇത് ഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടാക്കി.
തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയ് അധികാരത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ടിവികെയ്ക്ക് 134 സീറ്റുകളുടെ ലീഡ് ആണ് ഉള്ളത്.











0 comments