ad
Deshabhimani

ഡൽഹി മേയറുടെ ഓഫീസിന് ബോംബ് ഭീഷണി

delhi municipal corporation

ഡൽഹി മുനിസിപ്പൽ കോർപറേഷൻ

വെബ് ഡെസ്ക്

Published on Apr 01, 2026, 02:54 PM | 1 min read

ന്യൂഡൽഹി: ഡൽഹി മേയർ രാജ ഇഖ്ബാൽ സിങ്ങിന്റെ ഓഫീസിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.11 ഓടെ മേയറുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്കാണ് സന്ദേശം വന്നത്. ഖലിസ്ഥാൻ നാഷണൽ ആർമിയുടേതാണെന്ന് അവകാശപ്പെടുന്ന സന്ദേശത്തിൽ ഓഫീസ് തകർക്കുമെന്നായിരുന്നു ഭീഷണി.


സന്ദേശം ലഭിച്ച ഉടനെ സുരക്ഷാ ഏജൻസികൾ മേയറിന്റെ ഓഫീസിന് ചുറ്റുമുള്ള സുരക്ഷ കർശനമാക്കി. സമഗ്രമായ പരിശോധനകൾ നടന്നുവരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇ-മെയിൽ അയച്ചത് ആരെന്നത് സംബന്ധിച്ച് സൈബർ സംഘങ്ങൾ അന്വേഷിച്ച് വരികയാണ്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.


അതേസമയം, ഡൽഹിയിലെ വിവിധയിടങ്ങളിൽ ആയിരത്തിലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച മൈസൂരു സ്വദേശി ശ്രീനിവാസിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങളായി സ്കൂളുകൾ, കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ മൈസൂരു പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.


പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ച സാഹചര്യത്തിൽ തന്നെയാണ് പുതിയ ഭീഷണി സന്ദേശങ്ങൾ വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home