print edition ജാർഖണ്ഡിൽ രക്തം സ്വീകരിച്ച യുവതിക്കും കുടുംബത്തിനും എച്ച്‌ഐവി

റാഞ്ചി
ജാർഖണ്ഡിൽ സ്വകാര്യ ആശുപത്രിയിലെ രക്തബാങ്കിൽനിന്നു രക്തം സ്വീകരിച്ച യുവതിക്കും കുടുംബത്തിനും എച്ച്‌ഐവി സ്ഥിരീകരിച്ചു. പ്രസവ ശസ്ത്രക്രിയാസമയത്ത് രക്തം സ്വീകരിച്ചതാണ് രോഗകാരണമെന്ന് കുടുംബം പറഞ്ഞു.
2023 ജനുവരിയിൽ ചൈബാസ സദർ ആശുപത്രിയിൽവച്ചാണ് യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. ഇതേ ആശുപത്രിയിലെ രക്തബാങ്കിൽനിന്നാണ് യുവതി ആദ്യ പ്രസവശസ്ത്രക്രിയയ്ക്കായി രക്തം സ്വീകരിച്ചത്. കഴിഞ്ഞവർഷം രണ്ടാമത് ഗർഭിണിയായപ്പോൾ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.









0 comments