ad
Deshabhimani

print edition ഹിമന്തയുടെ വിദ്വേഷപ്രസംഗം: ഹൈക്കോടതിയെ 
സമീപിക്കാൻ നിർദേശം

Himanta Biswa Sarma
വെബ് ഡെസ്ക്

Published on Feb 17, 2026, 03:14 AM | 1 min read


ന്യൂഡൽഹി

അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ മുസ്ലിങ്ങൾക്കെതിരെ നടത്തിയ വിദ്വേഷപ്രസംഗത്തിൽ കേസ്‌ എടുക്കണമെന്ന സിപിഐ എം, സിപിഐ പാർടികളുടെ ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീംകോടതി നിർദേശം. ഗുവാഹത്തി ഹൈക്കോടതി വിഷയം പരിഗണിക്കുന്നതാണ്‌ ഉചിതമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസുമാരായ ജോയ്‍മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


വാദം കേൾക്കുന്നതിന് മുൻഗണന നൽകണമെന്ന് ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ നിർദേശവും നൽകി. മുസ്ലിങ്ങളെ അവഹേളിച്ചതിന്‌ പുറമേ അവരെ വെടിവയ്‌ക്കുന്ന ഹിമന്തയുടെ എഐ വീഡിയോയും ബിജെപി പ്രചരിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home