കടുത്ത നിറങ്ങള്‍ വേണ്ട, ചെരുപ്പ് കറുപ്പ് മാത്രം; അധ്യാപകർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കി ഹിമാചൽ

ഷിംല: അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ. സംസ്ഥാനത്തെ 148 സർക്കാർ സിബിഎസ്ഇ സ്‌കൂളുകളിലാണ് ഡ്രസ്സ് കോഡ് നടപ്പിലാക്കിയത്. ലൈറ്റ് ലിലാക്, ലിലാക് പർപ്പിൾ, നേവി ബ്ലൂ എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളും കറുപ്പ് നിറത്തിലുള്ള ചെരിപ്പുകളും അനുബന്ധ സാമഗ്രികളുമാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.
സാരിയും ബ്ലേസറും, കുർത്ത/കമീസ്, പാന്റ്സ്/പ്ലാസോ/സൽവാർ എന്നിവയ്ക്കൊപ്പം ബ്ലേസർ, പാന്റ്സ്, ഷർട്ട്, ടൈ എന്നിവയ്ക്കൊപ്പം ബ്ലേസർ തുടങ്ങി വനിതാ അധ്യാപകർക്ക് മൂന്ന് തരത്തിലുള്ള വസ്ത്രധാരണ രീതി തെരഞ്ഞെടുക്കാം. എന്നാൽ പുരുഷ അധ്യാപകർക്ക് ഷർട്ട്, ടൈ, പാന്റ്സ്, ബ്ലേസർ അടങ്ങുന്ന ഒരു ഫോർമൽ രീതി മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പ്രിൻസിപ്പൽമാർ ഉൾപ്പെടെ എല്ലാ അധ്യാപകർക്കും നിയമനം ഏതു രീതിയിലുള്ളതാണെങ്കിലും പുതിയ ഡ്രസ്സ് കോഡ് ബാധകമാണ്. താൽക്കാലിക/ഔട്ട്‌സോഴ്‌സിങ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ഇത് നിർബന്ധമാണ്. എന്നാൽ ഗർഭിണികൾ, ഭിന്നശേഷിക്കാർ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുള്ളവർ എന്നിവർക്ക് സ്ഥാപന മേധാവിയുടെ അനുമതിയോടെ ആവശ്യമായ ഇളവുകൾ അനുവദിക്കും








0 comments