ad
Deshabhimani

ഹിമാചൽ പ്രദേശിൽ ഫാക്ടറിയിൽ വാതക ചോർച്ച; നാല് പേർ ആശുപത്രിയിൽ

GAS LEAK REPRESENTATIONAL IMAGE

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 15, 2026, 04:36 PM | 1 min read

നഹാൻ : ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഫാക്ടറിയിൽ വാതക ചോർച്ച. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടയിലെ തിരുപ്പതി ലൈഫ് സയൻസ് ഫാക്ടറിയിലെ സംഭരണ ​​ടാങ്കിൽ നിന്ന് വിഷാംശമുള്ള മെത്തിലീൻ ഡൈക്ലോറൈഡാണ് ചോർന്നത്. നാല് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.


ശനിയാഴ്ച രാത്രിയുണ്ടായ വാതക ചോർച്ചയിൽ എട്ട് ജീവനക്കാർക്ക് പരിക്കേറ്റതായും നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസ് പറഞ്ഞു. ഫാക്ടറി മാനേജ്‌മെന്റിനെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിർമൗർ എസ്പി നിശ്ചിത് സിംഗ് നേഗി പറഞ്ഞു.


പെയിന്റ് സ്ട്രിപ്പറായും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന മെത്തിലീൻ ക്ലോറൈഡ് ചർമത്തിലും കണ്ണിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ്. കൂടിയ അളവിൽ ശ്വസിക്കുന്നത് ഹൃദയം, കേന്ദ്ര നാഡീവ്യൂഹം, കരൾ എന്നിവയെയും പ്രതികൂലമായി ബാധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home