ad
Deshabhimani

ഉയർന്ന പിഎഫ്‌ പെൻഷൻ; 7.35 ലക്ഷം അപേക്ഷ തള്ളി: ഇപിഎഫ്‌ഒ

epfo
avatar
സ്വന്തം ലേഖകൻ

Published on Mar 02, 2025, 03:41 AM | 1 min read

ന്യൂഡൽഹി: ഉയർന്ന പിഎഫ്‌ പെൻഷനായി ലഭിച്ച 17.49 അപേക്ഷകളിൽ 7.35 ലക്ഷവും തള്ളിയതായി ഇപിഎഫ്‌ഒ. 10.14 ലക്ഷം അപേക്ഷകളാണ്‌ ശേഷിക്കുന്നത്‌. ഇതുവരെ തീർപ്പാക്കിയത്‌ 24006 അപേക്ഷകൾ മാത്രമാണെന്നും ട്രസ്റ്റിബോർഡ്‌ യോഗത്തിൽ വിതരണം ചെയ്‌ത മിനിറ്റ്‌സിൽ വ്യക്തം. ഇപ്പോഴും 2.24 ലക്ഷം അപേക്ഷ തൊഴിലുടമകളുടെ പക്കലാണ്‌. 3.92 ലക്ഷം അപേക്ഷകൾ വ്യക്തത തേടി പിഎഫ്‌ ഓഫീസുകളിൽനിന്ന്‌ മടക്കി അയച്ചു.


ഉയർന്ന പെൻഷന്‌ വേണ്ടിയുള്ള അധികവിഹിതം അടയ്‌ക്കാൻ നിർദേശിച്ച്‌ 2.19 ലക്ഷം ഡിമാൻഡ്‌ ലെറ്ററുകൾ അയച്ചിട്ടുണ്ട്‌. 24006 പേർക്ക്‌ ഉയർന്ന പെൻഷൻ ലഭിച്ചിട്ടുണ്ട്‌. 9529 പേർക്ക്‌ കൂടി വൈകാതെ ഉയർന്ന പെൻഷൻ ലഭിച്ചുതുടങ്ങും. 2.14 ലക്ഷം അപേക്ഷകൾ ഇപിഎഫ്‌ഒയുടെ പുനഃപരിശോധനയിലുണ്ടെന്നും ട്രസ്റ്റി ബോർഡ്‌ യോഗത്തിൽ വെച്ച കണക്കിൽ അറിയിച്ചു. കേരളത്തിലെ പിഎഫ്‌ ഓഫീസുകളുടെ പ്രവർത്തനം മന്ദഗതിയിലാണെന്ന വിമർശനവും ഇപിഎഫ്‌ഒ നടത്തിയിട്ടുണ്ട്‌. കേരളത്തിൽ ലഭിച്ച 72716 അപേക്ഷകളിൽ 19886 എണ്ണം മാത്രമാണ്‌ തീർപ്പാക്കിയിട്ടുള്ളത്‌. 52830 അപേക്ഷകൾ കൂടി തീർപ്പാക്കാനുണ്ട്‌. കേരളത്തിൽ 27.35 ശതമാനം അപേക്ഷകൾ മാത്രം തീർപ്പാക്കിയപ്പോൾ ദേശീയതലത്തിൽ തീർപ്പാക്കൽ ശൈലി 59 ശതമാനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home