ad
Deshabhimani

print edition തിരുച്ചിറപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ
സ്‌റ്റാലിൻ മത്സരിച്ചേക്കും

m k stalin 26
വെബ് ഡെസ്ക്

Published on Jun 27, 2026, 12:01 AM | 1 min read

ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി വിജയ്‌ ഒഴിയുന്ന തിരുച്ചിറപ്പള്ളി ഇ‍ൗസ്‌റ്റിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്‌റ്റാലിൻ മത്സരിച്ചേക്കുമെന്ന്‌ സൂചന. ഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്‌. ഡിഎംകെ ഒ‍ൗദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സിറ്റിങ്‌ സീറ്റായ കൊളത്തൂരിൽ സ്‌റ്റാലിൻ ടിവികെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. തിരുച്ചിറപ്പള്ളിയിൽ മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ചെന്നൈക്ക്‌ പുറത്തുള്ള സ്‌റ്റാലിന്റെ ആദ്യ മത്സരമാകും. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെയുടെ ഇൻഡിഗോ ഇരുദയ രാജിനെ 27,416 വോട്ടിനാണ് വിജയ് പരാജയപ്പെടുത്തിയത്. പെരമ്പൂരിൽ നിന്നും വിജയ് ജയിച്ചിരുന്നു. അതേസമയം, മത്സരിക്കുന്നതിനെ പറ്റി ആലോച്ചിട്ടില്ലെന്ന് സ്റ്റാലിൻ പ്രതികരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home