ad
Deshabhimani

print edition ഡൽഹി മദ്യനയക്കേസ്‌ 
പുതിയ ബെഞ്ചിലേക്ക്‌

Delhi High Court.jpg
വെബ് ഡെസ്ക്

Published on May 19, 2026, 01:39 AM | 1 min read

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ്‌ കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കളെ കുറ്റവിമുക്തരാക്കിയതിനെതിതെ സമർപ്പിച്ച അപ്പീൽ പുതിയ ബെഞ്ചിലേക്ക്‌. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് മനോജ് ജെയിനാണ്‌ കേസ്‌ പരിഗണിക്കുക. ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറിയതിന് പിന്നാലെയാണ് നടപടി.


സ്വർണകാന്ത ശർമയ്‌ക്ക്‌ ആർഎസ്‌എസ്‌ ബന്ധമുണ്ടെന്നും അവർക്ക്‌ നിഷ്‌പക്ഷതയില്ലെന്നുമാരോപിച്ച്‌ എഎപി നേതാക്കൾ കോടതിയിൽ ഹാജരാകുന്നത്‌ നിർത്തിയിരുന്നു. ബെഞ്ച് മാറ്റത്തിനുള്ള അപേക്ഷ ജഡ്‌ജ്‌ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.


എഎപി നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത ശേഷമാണ്‌ സ്വർണകാന്ത ശർമയുടെ പിന്മാറ്റം. ഫെബ്രുവരിയിൽ വിചാരണകോടതി കെജ്‌രിവാളടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐയും ഇഡിയും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കോടതിയലക്ഷ്യ നടപടി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home