"സ്വർണ്ണവും പണവും പോരാഞ്ഞ് സിലിണ്ടറും! ഭോപ്പാലിൽ കള്ളന്റെ 'വെറൈറ്റി' മോഷണം

ശിവപുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ അടച്ചിട്ട വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾക്കൊപ്പം കള്ളൻ കവർന്നത് ഗ്യാസ് സിലിണ്ടറും. നീതു രജാവതിന്റെ വീട്ടിലാണ് മോഷണം നടന്നത്. നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് മടങ്ങി വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്.
വീട് മുഴുവൻ വലിച്ചുവാരിയിടുകയും സ്വർണം, വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി മനസ്സിലായി. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഉടൻ തന്നെ മോഷണ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ഭോപാലിലെ ലാൽഘട്ടി മേഖലയിൽ ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അഭിഭാഷകന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നുപേർ മോട്ടോർ സൈക്കിളിലെത്തി വീട്ടിലെ പാർക്കിങ് ഏരിയയിൽ വച്ചിരുന്ന ഒഴിഞ്ഞ സിലിണ്ടറുകളുമായി കടന്നു കളയുകയായിരുന്നു.










0 comments