Deshabhimani

അസമിൽ മയക്കുമരുന്ന് വേട്ട: 71 കോടിയുടെ ഹെറോയിനും യാബ ടാബ്‍ലറ്റും പിടിച്ചെടുത്തു

yaba tablet seized

photo credit: X

വെബ് ഡെസ്ക്

Published on Apr 19, 2025, 04:48 PM | 1 min read

ഗുവാഹത്തി : അസമിൽ വൻ മയക്കുമരുന്ന് വേട്ട. 71കോടി രൂപ വില വരുന്ന ഹെറോയിനും നിരോധിത യാബ ടാബ്‍ലറ്റുകളും പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസമിലെ കാംറൂപ് ജില്ലയിൽ അസം പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.


അമിൻഗാവോണിൽ വച്ചാണ് അന്യസംസ്ഥാനത്തു നിന്നും വരികയായിരുന്ന വാഹനത്തിൽ പരിശോധന നടത്തിയത്. 2,70,000 യാബ ടാബ്‍ലറ്റുകളും നാൽപ്പത് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച 520 ​ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളവയാണ് ക്രേസി ഡ്ര​ഗ്സ് എന്നറിയപ്പെടുന്ന യാബ ടാബ്‍ലറ്റുകൾ. മെത്താംഫെറ്റമിൻ അടങ്ങിയിട്ടുള്ളതിനാലാണ് ഇവ നിരോധിച്ചത്. പിടികൂടിയ യാബ ടാബ്‍ലറ്റുകൾക്ക് മാത്രം 67 കോടി രൂപ വിലയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home