ad
Deshabhimani

ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പമ്പിലെ ജീവനക്കാർക്ക് നേരെ വെടിവെയ്പ്പ്

violence in bar
വെബ് ഡെസ്ക്

Published on Aug 31, 2025, 11:31 AM | 1 min read

മുംബെെ: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കൾക്ക് ഇന്ധനം നൽകാതിരുന്ന പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെ വെടിവെയ്പ്പ്. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം.പ്രകോപിതരായ അക്രമികൾ ജീവനക്കാരനെ അസഭ്യം പറഞ്ഞു. അപ്രതീക്ഷിതമായി വെടിയുതിർക്കുകയും ചെയ്തു.


തേജ് നാരായൺ നർവാരിയയുടെ കൈയിലാണ് വെടിയേറ്റത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പിസ്റ്റളും മറ്റൊരാൾ റൈഫിളും ഉപയോഗിച്ച് വെടിയുതിർക്കുന്നത് കാണാം. തുടർച്ചയായി പലതവണ വെടിയുതിർത്തതോടെ ഭയന്ന മറ്റ് ജീവനക്കാർ പമ്പിന്‍റെ ഓഫീസിൽ ഒളിച്ചിരുന്നു.


അക്രമികൾ പോയതിന് ശേഷം മറ്റ് ജീവനക്കാർ നർവാരിയയെ ഭിന്ദ് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home