യു പി ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിൽ പുക നിറഞ്ഞു, അടിയന്തര ലാൻഡിങ്

ലഖ്നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്. ലഖ്നൗവിൽ നിന്ന് പറന്നുയർന്ന ഉടനെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ കണ്ടെത്തി. ഉപമഖ്യമന്ത്രിയുമായി കൗശാംബിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററിലാണ് തകരാര്‍ കണ്ടെത്തിയത്.
ലഖ്നൗവിലെ ലാ മാർട്ടിനിയർ കോളേജ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഉടനെ ഹെലികോപ്റ്ററിനുള്ളിൽ പുക നിറഞ്ഞു. ഇതോടെ യാത്രാ സംഘം പരിഭ്രാന്തിയിലായി. മൗര്യ, അദ്ദേഹത്തിന്റെ സഹായി വിവേക്, രണ്ട് പൈലറ്റുമാർ എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
പുക ഉയർന്നതോടെ പൈലറ്റുമാർ ഉടൻ തന്നെ ലഖ്നൗ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തുകയായിരുന്നു. പിന്നീട് മറ്റൊരു ഹെലികോപ്റ്ററിൽ മൗര്യയെ കൗശാംബിയിലേക്ക് എത്തിച്ചു. തകരാറിന് കാരണമായ സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നു.











0 comments