ആൻഡമാനിൽ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു; യാത്രികർ സുരക്ഷിതർ

പോര്‍ട്ട് ബ്ലെയര്‍: ഏഴുപേരുമായി യാത്ര പുറപ്പെട്ട പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു. യാത്രികരെല്ലാം സുരക്ഷിതരാണ്. രാവിലെ 8.45ന് ശ്രീ വിജയപുരത്ത് (പോർട്ട് ബ്ലെയർ) നിന്ന് നോർത്ത് ആൻഡമാനിലെ മായാബന്ദറിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റർ. റണ്‍വേയ്ക്ക് 300 മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.
ഹെലികോപ്റ്റർ കടലിൽ പതിച്ചയുടൻ തന്നെ പ്രാദേശിക ബോട്ടുകളും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരെയും ഉടൻ തന്നെ കരയ്ക്കെത്തിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.











0 comments