ad
Deshabhimani

രാജ്യത്താകെ മഴക്കെടുതി; ഉത്തരേന്ത്യയിലും കനത്ത മഴ, വിവിധസ്ഥലങ്ങളിൽ റെഡ് അലേർട്ട്

North india.jpg
വെബ് ഡെസ്ക്

Published on Aug 05, 2026, 08:59 AM | 1 min read

ന്യൂഡൽഹി: രാജ്യത്താകെ മഴക്കെടുതി രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.


ആഗസ്റ്റ് 4 നും ആഗസ്റ്റ് 6 നും ഇടയിൽ ഡൽഹി, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് 10 വരെ ഡൽഹിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


അതേസമയം, മേഘാലയയിലും അരുണാചൽ പ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ പല ജില്ലകളിലും പൂർണമായും വെള്ളത്തിനടിയിൽ ആണ്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.


ശക്തമായ മഴ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ വെള്ളക്കെട്ടില്ലാത്ത പ്രദേശത്തിലെ ജനങ്ങളും പരമാവധി യാത്രകൾ ഒഴിവാക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് പ്രധാന നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.


ജലസ്രോതസുകളെല്ലാം അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home