ഡൽഹിയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. അടുത്ത മൂന്ന് മണിക്കൂറിൽ ഡൽഹി-എൻസിആർ മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ ഒൻപത് മണി വരെ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കരോൾ ബാഗിലെ ജാന്ദേവാലൻ ക്ഷേത്രത്തിന് സമീപം റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ പരമാവധി താപനിലയിൽ ഒന്ന് മുതല്‍ രണ്ട് ഡിഗ്രി സെൽഷ്യസ് കുറവുണ്ടായിട്ടുണ്ട്. നിലവിൽ ഉയർന്ന താപനില 30 മുതല്‍ 32 ഡിഗ്രിയും കുറഞ്ഞ താപനില 21-24 ഡിഗ്രി സെൽഷ്യസുമാണ്.









0 comments