വിജയ് കരൂരിൽ പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ ലൈവ് സ്കൂളിൽ പ്രദർശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

(Photo: NDTV)
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ് മല്ലികയെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കിയതായി വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനെ മറികടന്നായിരുന്നു സ്കൂളിൽ വിജയിയുടെ തത്സമയ ദൃശ്യം സ്കൂളിൽ പ്രദർശിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും ഇനി മുതൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുകയെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പ്രസ്താവനയിൽ അറിയിച്ചു.











0 comments