ad
Deshabhimani

ഗര്‍ഭസ്ഥ ശിശുവിന് പ്രത്യേക നഷ്ടപരിഹാരത്തിന് അര്‍ഹത: റെയിൽവേ അപകടക്കേസിൽ അലഹബാദ് ഹൈക്കോടതി

death of a sufficiently developed foetus
വെബ് ഡെസ്ക്

Published on Sep 25, 2026, 04:10 PM | 1 min read

ലഖ്നൗ:റെയിൽവേ അപകടത്തിൽ അഞ്ചുമാസത്തിൽ കൂടുതൽ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിൽ പ്രത്യേക നഷ്ടപരിഹാരം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. അമ്മയുടെയും ഭ്രൂണത്തിന്റെയും മരണത്തിൽ വെവ്വേറെ നഷ്ടപരിഹാരം നൽകാൻ ലഖ്നൗ ബെഞ്ച് ഉത്തരവ് നൽകി.


ഇതു പ്രകാരം എഴുമാസം ഗര്‍ഭിണിയായിരിക്കെ ട്രെയിനിൽ നിന്ന് വീണു മരിച്ച സാവിത്രി ദേവി എന്ന യുവതിയുടെ കുടുംബത്തിന് അധികമായി എട്ട് ലക്ഷം രൂപ കൂടി നൽകാൻ ജസ്റ്റീസ് പ്രശാന്ത് കുമാര്‍ നിര്‍ദ്ദേശിച്ചു.


റെയിവേയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാവില്ല. 2023 ൽ റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ കുടുംബത്തിന്റെ ആവശ്യത്തിന് എതിരെ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി.


2017 ജൂൺ 13-ന് സീതാപൂർ കന്റോൺമെന്റിൽ നിന്ന് ബിസ്വാൻ റെയിൽവേ സ്റ്റേഷനിലേക്ക് ജനസാധാരൺ എക്സ്പ്രസ്സിൽ രണ്ട് മക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സാവിത്രി ദേവി. ബിസ്വാൻ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഏഴുമാസം ഗർഭിണിയായിരുന്ന അവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. ഗർഭസ്ഥ ശിശുവിനെ റെയിൽവേ ആക്ട് പ്രകാരം പ്രത്യേക യാത്രികനായി (bona fide passenger) കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണൽ കുഞ്ഞിന്റെ മരണത്തിന് വേറെ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. ഇതിനെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.


കോടതിയുടെ നിരീക്ഷണം


ആവശ്യത്തിന് വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മരണം ഒരു കുട്ടിയുടെ മരണമായി തന്നെ കണ്ട് നഷ്ടപരിഹാരം നിശ്ചയിക്കണം. അമ്മയുടെ മരണവും ഉദരത്തിലെ കുഞ്ഞിന്റെ മരണവും ഒന്നായി കാണാൻ കഴിയില്ല. റെയിൽവേ ആക്ടിൽ 'ഗർഭസ്ഥ ശിശു' എന്ന വാക്ക് പ്രത്യേകമായി പരാമർശിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം വകുപ്പ് 124-എ (Section 124-A) പ്രകാരമുള്ള നിയമാനുസൃത ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. റെയിൽവേ ആക്സിഡന്റ്സ് ആൻഡ് അൺടൊവാർഡ് ഇൻസിഡന്റ്സ് (കോമ്പൻസേഷൻ) റൂൾസ്, 1990-ലെ പുതുക്കിയ ഷെഡ്യൂൾ പ്രകാരമുള്ള തുക അധികമായി പരാതിക്കാർക്ക് നൽകാൻ കോടതി റെയിൽവേയോട് നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home