ad
Deshabhimani

ക​ന​ത്ത പു​ക​മ​ഞ്ഞ്; ഹ​രി​യാ​ന​യി​ൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു

SCREEN
വെബ് ഡെസ്ക്

Published on Dec 14, 2025, 12:47 PM | 1 min read

ചണ്ഡിഗഢ്:ഹ​രി​യാ​ന​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ട്ര​ക്കു​ക​ൾ, കാ​റു​ക​ൾ, ബ​സു​ക​ൾ, മോ​ട്ട​ർ സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ർ​ക്കും ത​ന്നെ പ​രി​ക്കി​ല്ല. ഒ​രു സൈ​ക്കി​ൾ യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഹി​സാ​റി​ൽ ദേ​ശീ​യ പാ​ത 352ലെ ​റെ​വാ​രി​യി​ൽ നി​ര​വ​ധി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചിരുന്നു. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഹ​രി​യാ​ന​യി​ൽ ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മി​ക്ക ജി​ല്ല​ക​ളി​ലും താ​പ​നി​ല 4-6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. തണുപ്പിൽ പുകമഞ്ഞ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home