print edition തേജസ് തകർന്നത് ഒറ്റപ്പെട്ട സംഭവമെന്ന് എച്ച്‌എഎൽ ; അസാധാരണ സാഹചര്യമാണ് അപകടകാരണം

ന്യൂഡൽഹി
വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയർഷോയ്‌ക്കിടെ തകർന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ). അസാധാരണമായ സാഹചര്യമാണ് അപകടത്തിന് കാരണമായതെന്നും എച്ച്‌എഎൽ പ്രസ്‌താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എച്ച്‌എഎല്ലാണ് തേജസ് നിർമിച്ചത്. അന്വേഷണ ഏജൻസികൾക്ക് പിന്തുണയും സഹകരണവും നൽകുമെന്നും എച്ച്‌എഎൽ അറിയിച്ചു. അതേസമയം, തിങ്കളാഴ്‌ച രാവിലെ എച്ച്‌എഎൽ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. അപകടത്തിൽ വ്യോമസേനാ പൈലറ്റ് ഹിമാചൽ സ്വദേശിയായ വിങ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചു. തദ്ദേശീയമായി നിർമിക്കുന്ന യുദ്ധവിമാനമായ തേജസ് രണ്ട് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് അപകടത്തിൽപ്പെട്ടത്.










0 comments