print edition പൂജാരി പ്രതിഷ്‌ഠയുടെ സേവകൻ ; ക്ഷേത്രസ്വത്തിൽ അവകാശമില്ല

ന്യൂഡൽഹി
ക്ഷേത്രത്തിലെ പൂജാരി പ്രതിഷ്‌ഠയുടെ സേവകൻ മാത്രമാണെന്നും ക്ഷേത്ര സ്വത്തിൽ അവകാശമില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വിധി. ഗുജറാത്തിലെ ഗണേശ ക്ഷേത്രത്തിലെ പൂജാരി കൈയേറി നിർമിച്ച കവാടം പൊളിക്കാൻ ഉത്തരവിട്ടാണ് ജസ്‌റ്റിസ് ഡി സി ജോഷിയുടെ ഉത്തരവ്.
പൂജാരി ഗണപതിയുടെ ശിഷ്യനാണെന്നും 12 വർഷമായി പൂജ ചെയ്യുന്നുണ്ടെന്നുമുള്ള വാദവും കോടതി തള്ളി. എത്രവർഷം സേവനം നടത്തിയ പൂജാരിക്കും ക്ഷേത്രത്തിന്റെ ഒരു സ്വത്തിലും അവകാശമില്ല. സ്വത്തിൽ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെങ്കിൽക്കൂടിയും ക്ഷേത്ര സ്വത്തുക്കൾ പൂജാരിയുടേതല്ല. ദേവന്റെ സ്വത്ത് തന്റേതാണെന്ന് പൂജാരിക്ക് അവകാശപ്പെടാൻ കഴിയില്ല–ഉത്തരവിൽ പറഞ്ഞു.










0 comments