Deshabhimani

ജിഎസ്ടി ഉദ്യോ​ഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് ചെയ്യാനുള്ള അധികാരമില്ല; പിഴയിലും ഇളവ്

gst.
വെബ് ഡെസ്ക്

Published on Oct 08, 2026, 08:35 PM | 1 min read

ന്യൂഡൽഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോ​ഗസ്ഥരുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം റദ്ദാക്കി ജിഎസ്ടി കൗൺസിൽ. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോ​ഗത്തിലാണ് പരിഷ്കാരങ്ങളെക്കുറിച്ച് അറിയിച്ചത് .


ഇതിനുപുറമെ വിചാരണ നേരിടേണ്ട തുകയുടെ പരിധി ഒരു കോടിയിൽ നിന്ന് അഞ്ച് കോടിയാക്കി ഉയർത്തുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട കുറഞ്ഞ ശിക്ഷ കൗണ്‍സില്‍ ഒഴിവാക്കി. ഇതോടൊപ്പം പിഴയും, തടവ് ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകൾ കോടതി വിവേചനാധികാരത്തിന് വിടുകയും ചെയ്തു. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജിഎസ്ടി ലംഘനങ്ങൾക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക എന്നിവക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രമാകും ഈടാക്കുക. മറ്റ് നടപടികൾ കൗൺസിൽ യോഗം ഒഴിവാക്കി.


അഞ്ച് കോടി വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴി വില്‍പന നടത്തുന്ന ചെറുകിട വില്‍പനക്കാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഗോഡൗണുകള്‍ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമായി കാണിക്കുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കി. വിദേശ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഇരുന്ന് നടത്തുന്ന ഗവേഷണം, പരിശോധന, റിപ്പയറിങ് തുടങ്ങിയ സേവനങ്ങളെയും കയറ്റുമതിയായി പരിഗണിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home