ad
Deshabhimani

ഗ്രേറ്റർ നോയിഡയിൽ ഥാർ സ്കൂട്ടറിൽ ഇടിച്ച് അഭിഭാഷകൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

thar accident

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നീരജിനെയും ഭാര്യയെയും ഥാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 06:19 PM | 1 min read

ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡ വെസ്റ്റിൽ അമിതവേഗത്തിൽ എത്തിയ ഥാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് 40 വയസ്സുള്ള അഭിഭാഷകൻ മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഇറ്റേര മേഖലയിലാണ് അപകടം.


സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നീരജിനെയും ഭാര്യയെയും ഥാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ കോമയിലാണെന്നും 18 അസ്ഥികൾക്ക് ഒടിവുണ്ടായതായും കുടുംബം അറിയിച്ചു. നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.


ഥാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിച്ചെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


ഥാർ തെറ്റായ വശത്തുകൂടി അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമെന്ന് മരിച്ച നീരജിന്റെ സഹോദരൻ അമിത് കുമാർ ആരോപിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home