ad
Deshabhimani

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു

Train Window
വെബ് ഡെസ്ക്

Published on Aug 31, 2026, 03:40 PM | 1 min read

ബെംഗളൂരു: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുർ നഗരത്തിലാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വേഗതയിലുവന്ന ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചത്. പാലനജോഗഹള്ളി സ്വദേശികളായ ഇർഫാന (46), റൂകിയ (13), റാകിയ (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്.


അവധിക്കാലം ചെലവഴിക്കാൻ ഹിന്ദുപൂരിൽ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടികൾ. അവധി കഴിഞ്ഞ് സ്കൂളിൽ പോകാനായി മുത്തശ്ശിക്കൊപ്പം തിരികെ മടങ്ങുന്നതിനിടെ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം ഇല്ലാത്തതിനെ തുടർന്ന് ട്രെയിൻ കയറാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. യശ്വന്ത്പൂർ റെയിൽവേ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home