കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടു; മുത്തച്ഛനെ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

ഭോപ്പാൽ : കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി 75 കാരനായ മുത്തച്ഛനെ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു. ഭോപ്പാലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
സംഭവദിവസം രാവിലെ 20 കാരിയായ കൊച്ചുമകൾ ബൈക്കിൽ വീട്ടിലെത്തുകയായിരുന്നു. കൈയിൽ ഒരു ക്രിക്കറ്റ് ബാറ്റും കരുതിയിരുന്നു. മുത്തശ്ശി വാതിൽ തുറന്ന സമയത്ത് മുത്തച്ഛന്റെ മുറിയിലേക്ക് എത്തി ബാറ്റുകൊണ്ട് തലയിലും മുഖത്തും ആഞ്ഞടിക്കുകയായിരുന്നു. ആക്രമണം കണ്ട് ഭയന്ന മുത്തശ്ശി ഉറക്കെ നിലവിളിക്കുകയും തുടർന്ന് അയൽവാസികൾ ഓടിക്കൂടുകയുമായിരുന്നു.
ഗുരുതരമായി പരിക്കറ്റ വൃദ്ധനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമാകുന്നത്. ചെറുപ്പത്തിൽ മുത്തച്ഛന്റെയും മുത്തശ്ശിയോടുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയായിരുന്നപ്പോൾ മുത്തച്ഛൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. സംഭവത്തിന്റെ കടുത്ത മാനസിക സമ്മർദം വർഷങ്ങളായി താൻ അനുഭവിച്ചുവരികയാണെന്നും പെൺകുട്ടി പറഞ്ഞു.








0 comments