ad
Deshabhimani

print edition വെള്ളി ഇറക്കുമതിക്കും
നിയന്ത്രണം

silver ornaments.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 17, 2026, 12:00 AM | 1 min read

ന്യൂഡൽഹി: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതിന്‌ പിന്നാലെ വെള്ളിയുടെ ഇറക്കുമതിക്ക്‌ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. 99.9 ശതമാനം ശുദ്ധമായ വെള്ളിക്കട്ടകളുടെയും മറ്റ്‌ രൂപങ്ങളിലുള്ള വെള്ളിയുടെയും ഇറക്കുമതിക്ക്‌ ഇനി മുതൽ സർക്കാർ അനുമതി നിർബന്ധം.


വെള്ളിക്കട്ടകൾക്ക്‌ പുറമെ അസംസ്‌കൃത വെള്ളി, പൊടി രൂപത്തിലുള്ള വെള്ളി, അർധനിർമിത വെള്ളി എന്നിവയുടെ ഇറക്കുമതിക്കാണ്‌ നിയന്ത്രണം. സ‍ൗജന്യ ഇറക്കുമതി സാധ്യമായ വിഭാഗത്തിലാണ്‌ നേരത്തെ വിവിധ രൂപങ്ങളിലുള്ള വെള്ളി ഉൾപ്പെട്ടിരുന്നത്‌. സ്വർണത്തിനൊപ്പം വെള്ളിയുടെ ഇറക്കുമതി കൂടി കുറയ്‌ക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home