ad
Deshabhimani

സഹ ഉടമ അറസ്റ്റിൽ

print edition ഗോവ തീപിടിത്തം : മുൻകൂർ ജാമ്യം തേടി ക്ലബ് ഉടമകള്‍

goa night club fire accident
വെബ് ഡെസ്ക്

Published on Dec 11, 2025, 03:15 AM | 1 min read


ന്യൂഡൽഹി

26 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ തായ്‌ലൻഡിലേക്ക് കടന്ന ക്ലബ് ഉടകളായ സൗരഭ്‌ ലൂത്രയും ഗൗരവ് ലുത്രയും മുൻകൂർ ജാമ്യം തേടി ഡൽഹി രോഹിണി കോടതിയെ സമീപിച്ചു. കോടതി അറസ്റ്റ്‌ തടഞ്ഞില്ല. ഹർജികൾ വ്യാഴാഴ്ചത്തേക്ക്‌ മാറ്റി. പ്രതികൾ തായ്‌ലൻഡിൽ കഴിയുന്പോൾ എങ്ങനെ അവരുടെ ഹർജി കേൾക്കാൻ കഴിയുമെന്ന്‌ കോടതി ആരാഞ്ഞു. മുൻകൂർ ജാമ്യഹര്‍ജിയെ ഗോവ സർക്കാർ എതിർത്തു. ഇവര്‍ക്കായി ഇന്റർപോർ ബ്ലൂ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.


സഹ ഉടമ അറസ്റ്റിൽ

തീപിടിത്തവുമായി ബന്ധപ്പെട്ട്‌ "ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍' സഹ ഉടമയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. നാല്‌ ഉടമകളിലൊരാളായ അജയ്‌ ഗുപ്‌തയാണ്‌ ഡൽഹിയിൽ അറസ്റ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ച നിശാക്ലബ്ബ് ഉടമകള്‍ക്കെതിരെ ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് 25 പേരുടെ ജീവനെടുത്ത തീപിടിത്തമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home