തിളച്ച പാലിൽ വീണ് പൊള്ളലേറ്റു: മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

child died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 27, 2025, 06:04 PM | 1 min read

ജയ്പൂർ : രാജസ്ഥാനിൽ തിളച്ച പാലിൽ വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ഡീ​ഗ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്നുവയസുകാരി ശാരികയാണ് അബദ്ധത്തിൽ തിളച്ച പാലിരുന്ന പാത്രത്തിലേക്ക് വീണത്. ​ഗുരുതരമായി പൊള്ളലേറ്റ ശാരിക ചികിത്സയിലിരിക്കെയാണ് മരിച്ചത്.


വീട്ടിന്റെ മേൽക്കൂരയിൽ പൂച്ച ഇരിക്കുന്നത് കണ്ട് പേടിച്ചോടുകയായിരുന്നു കുട്ടിയെന്ന് മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു. ഓടുന്നതിനിടെ കാൽതെറ്റി അടുപ്പിന് സമീപമുണ്ടായിരുന്ന തിളച്ച പാലിന്റെ പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലും തുടർന്ന് ജയ്പൂരിലെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെയായിരുന്നു മരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home