ad
Deshabhimani

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് 22കാരനായ അമ്മാവനും സുഹൃത്തുക്കളും; സംഭവം പട്‌നയിൽ

stop rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 05, 2026, 06:57 PM | 1 min read

പട്‌ന: ബിഹാറിലെ പട്‌നയിൽ മൂന്ന് വയസ്സുകാരിയെ സ്വന്തം അമ്മാവനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കേസിലെ പ്രധാന പ്രതിയായ 22-കാരനായ അമ്മാവനെയും ഒരു സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.


വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മയക്കുമരുന്നിന് അടിമയായ അമ്മാവൻ എടുത്തു കൊണ്ടുപോവുകയായിരുന്നു. വീടിന് 500 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പാടത്ത് എത്തിച്ചാണ് പ്രതികൾ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.


രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home