കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ

ജോർജ് കുര്യൻ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും പാർലമെന്റിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് രാജി. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. പാർട്ടി സംഘടനാരംഗത്തേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, അർഹമായ പരിഗണന ലഭിക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
മൂന്നാം മോദി സർക്കാർ അധികാരമേറ്റപ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ജോർജ് കുര്യനെ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തെ കനത്ത പരാജയത്തിലേക്ക് തള്ളിയിട്ടിരുന്നു.









0 comments